Trending

സ്‌പോര്‍ട്‌സ് അസോസിയേഷനുകളില്‍ നടക്കുന്നത് വന്‍ ക്രമക്കേടുകള്‍; ഗുരുതര കണ്ടെത്തലുകളുമായി വിജിലന്‍സ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് അസോസിയേഷനുകളില്‍ വലിയ ക്രമക്കേടുകള്‍ നടക്കുന്നതായി സര്‍ക്കാര്‍. ടെന്‍ഡര്‍ നടപടികള്‍, ക്വട്ടേഷന്‍ നടപടിക്രമങ്ങള്‍ ഇവയൊന്നും സ്‌പോര്‍ട്‌സ് കൗണ്‍സിലുകളില്‍ പാലിക്കപ്പെടുന്നില്ല. ചാമ്പ്യന്‍ഷിപ്പുകളില്‍ അര്‍ഹതയില്ലാത്ത കായികതാരങ്ങളെ ഉള്‍പ്പെടുത്തിയും ക്രമക്കേട് നടക്കുന്നതായി വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി.

സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ആസ്ഥാനത്തും കൗണ്‍സില്‍ ഓഫീസുകളിലും വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയിരുന്നു. ഫണ്ട് വിനിയോഗിച്ചതില്‍ അടക്കം മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ല. വിവിധ ചാമ്പ്യന്‍ഷിപ്പുകളില്‍ അര്‍ഹതയില്ലാത്ത കായികതാരങ്ങളെ ഉള്‍പ്പെടുത്താനും ശ്രമിച്ചു. സ്‌പോര്‍ട്‌സ് അസോസിയേഷനുകള്‍ കടലാസ് സംഘടനകള്‍ ആയി നിലനില്‍ക്കുന്നു എന്ന് കായിക മന്ത്രി ഒജെ ജനീഷ് നിയമസഭയെ രേഖാമൂലം അറിയിച്ചു. ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിലും വീഴ്ച ഉണ്ടായി. പലയാളുകളില്‍ നിന്ന് പല തുക ഈടാക്കി സ്റ്റേഡിയം വാടകയ്ക്ക് നല്‍കിയതായും കണ്ടെത്തി.

ഉദ്യോഗസ്ഥരുടെ ഇഷ്ടത്തിനനുസരിച്ച് വൗച്ചറുകള്‍ എഴുതിയെടുക്കുന്നതായ വിവരവും പുറത്തുവന്നിരുന്നു. കായികതാരങ്ങളുടെ പേരില്‍ വാങ്ങിയ ജേഴ്‌സിയും കൂട്ടുമടക്കമുള്ളതാണ് വിതരണം ചെയ്തിരുന്നില്ല എന്നും വിജിലന്‍സ് കണ്ടെത്തി. സര്‍ക്കാരിന്റെ പുതിയ കായിക നയം പ്രാബല്യത്തില്‍ വരുന്നതോടെ അഴിമതി പൂര്‍ണമായും തടയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കായിക വകുപ്പ്. സംസ്ഥാന സ്‌കൂള്‍ കായികമേള അടുത്തിരിക്കുകയാണ് കായിക മേഖലയിലെ അഴിമതി സംബന്ധിച്ച് വിവരങ്ങള്‍ സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!