Kerala

യുഡിഎഫ് സർക്കാരിന്റെ മദ്യനയം നവംബർ 30 ന് മുൻപ് പ്രഖ്യാപിക്കും

തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ യുഡിഎഫ് സർക്കാരിന്റെ മദ്യനയം നവംബർ 30 ന് മുൻപ് പ്രഖ്യാപിക്കും. ഇതിനായി എക്സൈസ് വകുപ്പിന്റെ കരട് പൂർത്തിയായി. യുഡിഎഫ് സർക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കുന്നത് മുൻപായി വീര്യം കൂടിയ വൈൻ വിൽക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് സർക്കാരിനെ പൊല്ലാപ്പിലാക്കിയിരുന്നു. പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് മദ്യനിരോധന സമിതികളുയും, ബാറുടമകളുമായും മുൻ എക്സൈസ് മന്ത്രിമാരുമായും ചർച്ചകൾ നടത്തിയാണ് പുതിയ മധ്യനയത്തിന്റെ അവസാനഘട്ടത്തിലേക്ക് സർക്കാർ എത്തിയിരിക്കുന്നത്.

ബാറുകളുടെ പ്രവർത്തന രീതി സമയക്രമം, ഐടി പാർക്കുകളിലെ മദ്യ വില്പന, ടൂറിസം മേഖലകളിലെ മദ്യ വില്പന എന്നിവയിൽ അടക്കം മാറ്റങ്ങൾ ഉണ്ടാകും. എക്സൈസ് വകുപ്പ് തയ്യാറാക്കിയ കരട് യുഡിഎഫ് യോഗത്തിലും ചർച്ചചെയ്തതിനു ശേഷം ആയിരിക്കും പ്രഖ്യാപനം. അതേസമയം, ഹോർട്ടി വൈൻ വിൽക്കുന്നതിന് അനുമതി നൽകിയ ഉദ്യോഗസ്ഥന് ഗുരുതര വീഴ്ച പറ്റിയെന്നാണ് എക്സൈസ് കമ്മീഷനുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. എൽഡിഎഫ് സർക്കാരിന്റെ തുടർച്ചയല്ല യുഡിഎഫ് എന്ന് ഉദ്യോഗസ്ഥർ മനസ്സിലാക്കണമെന്നാണ് വകുപ്പ് മന്ത്രിയുടെ നിർദേശം.

മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് വിൽപ്പനയ്ക്ക് അനുമതി നൽകിയത് എന്നാണ് മാറ്റിനിർത്തിയ അബ്കാരി ഡെപ്യൂട്ടി കമ്മീഷണർ അനിൽകുമാറിന്റെ വിശദീകരണം. പുതിയ എക്സൈസ് കമ്മീഷണർ ചുമതലയേറ്റ് ദിവസങ്ങൾക്കകം ഫയൽ നീക്കം വേഗത്തിൽ ആയത് എങ്ങനെയെന്നതിൽ അന്വേഷണം ഉണ്ടാകും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!