Kerala

സൗദിയിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് ആക്രമണനീക്കം നടത്തി ഹൂതികള്‍; വിജയകരമായി തകര്‍ത്ത് സഖ്യസേന

റിയാദ്: സൗദിയിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ വലിയ ആക്രമണ നീക്കങ്ങള്‍ സഖ്യസേന വിജയകരമായി തകര്‍ത്തു. ഖമീസ് മുശൈത്, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 2 ബാലിസ്റ്റിക് മിസൈലുകളും 3 ഡ്രോണുകളുമാണ് സേന വെടിവെച്ചിട്ടത്. അതേസമയം യമനിലെ തഈസില്‍ നടന്ന വ്യോമാക്രമണത്തില്‍ ഹൂതികളുടെ മിസൈല്‍ ഡ്രോണ്‍ വിഭാഗം തലവന്‍ കൊല്ലപ്പെട്ടു.

സൗദി അറേബ്യക്ക് നേരെ ഹൂതികള്‍ അയച്ച മിസൈലുകളും ഡ്രോണുകളും സഖ്യസേന ആകാശത്ത് വെച്ച് തന്നെ തകര്‍ത്തു. ഖമീസ് മുശൈതിന് നേരെ വന്ന 2 ബാലിസ്റ്റിക് മിസൈലുകളാണ് സേന ആദ്യം തകര്‍ത്തത്. പിന്നാലെ റിയാദിലേക്കും കിഴക്കന്‍ പ്രവിശ്യയിലേക്കും വന്ന 3 ഡ്രോണുകളും വെടിവെച്ചിട്ടു. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഈ ആക്രമണങ്ങള്‍ നടന്നതെന്ന് സഖ്യസേന വക്താവ് തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ല. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ പ്രതിരോധം തുടരുമെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും സേന വ്യക്തമാക്കി.

അതേസമയം യമനിലെ തഈസില്‍ ഹൂതികള്‍ക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡില്‍ നിന്ന് പരിശീലനം നേടിയ ഹൂതി നേതാവ് അബു അല്‍ ഫദല്‍ അല്‍ ഹദ്‌റമിയും മറ്റ് ചില കമാന്‍ഡര്‍മാരും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. തഈസിന് തെക്ക് വെച്ച് ഹൂതികളുടെ ഡ്രോണ്‍ വിഭാഗം കമാന്‍ഡറെ യമന്‍ സേന പിടികൂടി. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത ഡ്രോണുകള്‍ ഉപയോഗിച്ച് സേന തിരിച്ചടിക്കുകയാണ്. കഴിഞ്ഞ 3 ദിവസമായി തഈസില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. 270 ലധികം ഹൂതികളുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നത് പ്രദേശവാസികള്‍ കണ്ടിട്ടുണ്ട്. വാട്ടര്‍ ടാങ്കറുകളില്‍ ഒളിച്ചു കടക്കാനുള്ള ഹൂതികളുടെ ശ്രമവും ജനങ്ങളുടെ സഹായത്തോടെ സൈന്യം തകര്‍ത്തു. ഇതോടെ 20 ലക്ഷത്തിലധികം ആളുകള്‍ ഉള്ള തഈസ് നഗരം പിടിക്കാനുള്ള ഹൂതികളുടെ നീക്കം പരാജയപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!