Trending

ആര്‍ത്തവവിരാമം: ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു

കോഴിക്കോട്: വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനിലെ വനിതാ ജീവനക്കാര്‍ക്കായി ആര്‍ത്തവവിരാമ ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു. താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബല്‍ക്കീസ് ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വനിതാ ശിശു വികസന ഓഫീസര്‍ ടി. ഹഫ്‌സത്ത് അധ്യക്ഷത വഹിച്ചു.

‘ആര്‍ത്തവവിരാമവും മാനസിക ക്ഷേമവും: മാനസികവും വൈകാരികവുമായ മാറ്റങ്ങള്‍ തിരിച്ചറിയാം, ആത്മവിശ്വാസവും ആന്തരിക ശക്തിയും വളര്‍ത്താം’ എന്ന വിഷയത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് സൈക്യാട്രി വകുപ്പിലെ ഡോ. വര്‍ഷ വിദ്യാധരന്‍ ക്ലാസെടുത്തു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ. ഷൈനി, ജില്ലാ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഡോ. ലിന്‍സി, ഡി.എച്ച്.ഇ.ഡബ്‌ള്യൂ ജില്ലാ കോര്‍ഡിനേറ്റര്‍ ശരണ്യ സുരേഷ്, പ്രോജക്ട് മാനേജര്‍ പി. പി. അനിത തുടങ്ങിയവര്‍ സംസാരിച്ചു.

ആര്‍ത്തവവിരാമവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ ഒഴിവാക്കി ശരിയായ അവബോധം സൃഷ്ടിക്കുക, സ്ത്രീകളുടെ ശാരീരികാരോഗ്യവും മാനസികക്ഷേമവും ഉറപ്പാക്കുക എന്നിവയാണ് ക്ലാസിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ഈ കാലയളവില്‍ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളെക്കുറിച്ച് വനിതാ ജീവനക്കാര്‍ക്ക് ശാസ്ത്രീയമായ അറിവ് നല്‍കുന്നതിനും ആത്മവിശ്വാസത്തോടെയും ആരോഗ്യകരമായും അഭിമുഖീകരിക്കാന്‍ അവരെ പ്രാപ്തരാക്കുന്നതിനുമായാണ് ക്ലാസ് സംഘടിപ്പിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!