Trending

കോഴിക്കോട് മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ്: അന്വേഷണം ശക്തമാക്കി പൊലീസ്

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപണം ഉയര്‍ന്നതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. വടകര സ്വദേശിയായ തങ്കമണിയാണ് മരിച്ചത്. കേസിന്റെ ഭാഗമായി രോഗിയുടെ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു.

മെഡിക്കൽ കോളേജ് എസിപിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി അന്വേഷണ റിപ്പോർട്ട് ഡിഎംഒയ്ക്ക് കൈമാറും. തുടർന്ന് വിദഗ്ധ മെഡിക്കൽ ബോർഡ് രൂപീകരിച്ച് അവരുടെ അഭിപ്രായം കൂടി ശേഖരിച്ച ശേഷമായിരിക്കും കേസിൽ തുടര്‍നടപടികൾ തീരുമാനിക്കുക.

ഗർഭാശയം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായാണ് ഒക്ടോബർ 5-ന് തങ്കമണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒക്ടോബർ 8-ന് ശസ്ത്രക്രിയ പൂർത്തിയാക്കി വാർഡിലേക്ക് മാറ്റിയതിന് പിന്നാലെ രോഗിക്ക് ശക്തമായ പനിയും തുടർച്ചയായ ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ സ്കാനിങ്ങിലാണ് വൻകുടലിൽ മുറിവേറ്റതായി കണ്ടെത്തിയത്. ഗർഭാശയ ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ ഈ മുറിവാണ് ശരീരത്തിൽ ഗുരുതരമായ ഇൻഫെക്ഷന് കാരണമായതെന്ന് തങ്കമണിയുടെ കുടുംബം ആരോപിക്കുന്നു. ഇൻഫെക്ഷൻ കണ്ടെത്തിയതിനെ തുടർന്ന് അടിയന്തരമായി മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!