kerala

പാലക്കാട് മദ്യപിച്ചെത്തി എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം: സിപിഒ സഫാദിന് സസ്പെന്‍ഷന്‍

പാലക്കാട്: പ്രതിഷേധ മാര്‍ച്ചിനിടെ മദ്യപിച്ചെത്തി എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ ചിറ്റിലഞ്ചേരി സ്വദേശി സഫാദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പാലക്കാട് ജില്ലാ പോലീസ് മേധാവിയുടേതാണ് നടപടി. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയിലാണ് സഫാദ് മദ്യപിച്ചതായി കണ്ടെത്തിയത്.

കഴിഞ്ഞ ഞായറാഴ്ചയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയില്‍ സമരം ചെയ്ത എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള ഇടത് സംഘടന നേതാക്കളെ കയ്യേറ്റം ചെയ്തതിലും അറസ്റ്റ് ചെയ്ത നടപടിയിലും പ്രതിഷേധിച്ചുകൊണ്ട് എസ്എഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി ടൗണ്‍ റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. ഈ മാര്‍ച്ചിനിടെയാണ് സംഭവം. ഇയാള്‍ മദ്യപിച്ച് ഡ്യൂട്ടിക്കെത്തി. കൈയിലുണ്ടായിരുന്ന ഇടിവള ഉപയോഗിച്ച് പെണ്‍കുട്ടികളെയടക്കം മര്‍ദിച്ചു എന്നാണ് പരാതി.

പരാതി ഉയര്‍ന്നപ്പോള്‍ തന്നെ പൊലീസുകാര്‍ ഇയാളെ അവിടെ നിന്ന് മാറ്റിയിരുന്നു. പിന്നീട് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദ് ഉള്‍പ്പടെയുള്ളവര്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമടക്കം പരാതി നല്‍കിയിരുന്നു. എസ്എഫ്‌ഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു വൈദ്യപരിശോധന നടത്തിയത്. ഇതിലാണ് മദ്യപിച്ചതായി ണ്ടെത്തിയത്. പിന്നാലെ, പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സഫാദിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവ് ഇറക്കിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!