Trending

രാജസ്ഥാനിൽ മുൻ ബിജെപി എംഎൽഎയെ ജനക്കൂട്ടം അടിച്ച് കൊലപ്പെടുത്തി

ജയ്പൂർ: രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ നിർത്തിവെച്ചിരുന്ന സ്റ്റോൺ ക്രഷർ യൂണിറ്റ് വീണ്ടും തുറക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് രോഷാകുലരായ ജനക്കൂട്ടം മുൻ ബിജെപി എംഎൽഎയെ വടികൊണ്ടു അടിച്ചു കൊലപ്പെടുത്തി. ബിജെപി മുൻ എംഎൽഎ അതർ സിങ് ഭദാനയെയാണ് ഭോണ്ട ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരം ജനക്കൂട്ടം കൊലപ്പെടുത്തിയത്. ഭോണ്ട ഗ്രാമത്തിലെ ക്രഷർ യൂണിറ്റ് പരിസരത്തുവെച്ച് ഒരു സംഘം ഗ്രാമീണർ വടികളും കല്ലുകളും ഉപയോഗിച്ച് ഭദാനയെയും കൂട്ടാളിയെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭദാനയെ ജയ്പൂരിലെ എസ്.എം.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

മേഖലയിലെ മേച്ചിൽപ്പുറങ്ങൾ കയ്യേറി നിയമവിരുദ്ധമായി എംഎൽഎയും സംഘവും ഖനനം നടത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ഗ്രാമീണർ രംഗത്ത് വന്നിരുന്നു. പൊലീസ് നൽകുന്ന വിവരപ്രകാരം സംഘർഷമുണ്ടായ ഭോണ്ട ഗ്രാമത്തിൽ അതർ സിങ് ക്രഷർ യൂണിറ്റ് നടത്തിയിരുന്നു. ഇവിടെ അദ്ദേഹം സ്ഥലം പാട്ടത്തിനെടുത്ത് ഖനനവും നടത്തിയിരുന്നു. ഭാര്യയുടെ പേരിലായിരുന്നു അതർ സിങ് ബിസിനസ് നടത്തിയിരുന്നത്. ഭോണ്ട, റായ്പുർ ഗ്രാമങ്ങളിലെ ജനങ്ങൾ കഴിഞ്ഞ രണ്ട് വർഷമായി ക്രഷർ യൂണിറ്റിനെതിരെ പ്രതിഷേധത്തിലായിരുന്നു. ക്രഷർ യൂണിറ്റിലേക്ക് ഖനന പ്രദേശത്തേക്ക് വാഹനങ്ങൾ കടന്നുപോകുന്നത് കന്നുകാലികൾക്കുള്ള മേച്ചിൽപ്പുറങ്ങൾ വഴിയാണെന് ആരോപിച്ചാണ് ഗ്രാമവാസികൾ പ്രക്ഷോഭം നടത്തിയിരുന്നത്.

ക്രഷർ യൂണിറ്റിനെതിരെ പ്രദേശത്തെ ജനം ധർണ നടത്തുകയും വഴി തടയുകയും ചെയ്തിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് മുൻ ബിജെപി എംഎൽഎക്കെതിരെ ആക്രമണം നടത്തിയത്. സംഭവത്തിൽ ഇരുവിഭാഗത്തിനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ഗ്രാമത്തിൽ വലിയ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഹരിയാന സ്വദേശിയായ അതർ സിങ് ഭദാന 2003ലാണ് ബയാന നിയമസഭാ മണ്ഡലത്തിൽ നിന്നും രാജസ്ഥാൻ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2008 വരെ ഇദ്ദേഹം നിയമസഭാംഗമായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!