Trending

സമരവേദിയല്ല, ജനങ്ങളുടെ പ്രതിഷേധ സ്വരമാണ് കേന്ദ്രസർക്കാരിൻ്റെ പ്രശ്നം: സിജെപി

ന്യൂ ഡൽഹി: ജന്തർമന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദി പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഡൽഹി പൊലീസ് നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി രംഗത്ത്. ജനങ്ങളുടെ മൗലികാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റം ആണിതെന്നും ഏകാധിപത്യ പ്രവണതയുടെ ഭാഗമായാണ് ഈ തീരുമാനമെന്നും സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയും സഹ കൺവീനർ സൗരവ് ദാസും പറഞ്ഞു.

ആരോടും യാതൊരുവിധ മുൻകൂർ കൂടിയാലോചനകളും നടത്താതെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ ഏകപക്ഷീയമായ തീരുമാനം കൈക്കൊണ്ടതെന്ന് സിജെപി നേതാക്കൾ വിമർശിച്ചു.

സർക്കാരിൻ്റെ ഇത്തരം നീക്കങ്ങൾക്കെതിരെ എക്സിലൂടെയാണ് സിജെപി നേതാക്കൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയത്. ജന്തർമന്തിറിനെ ഔദ്യോഗിക സമരവേദിയല്ലാതാക്കി മാറ്റിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തെ ജനാധിപത്യത്തെയും പൂർണ്ണമായി ഇല്ലാതാക്കുമെന്നും സർക്കാരിൻ്റെ പ്രശ്നം സമരവേദിയല്ല മറിച്ച് ജനങ്ങളുടെ പ്രതിഷേധ സ്വരമാണെന്നും അഭിജീത് ദിപ്കെ അഭിപ്രായപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!