കുന്ദമംഗലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു.) കുന്ദമംഗലം കിഴക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം ഉദ്ഘാടനം ചെയ്തു. പി. മുഹമ്മദ് കോയ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
യു.കെ. ശശീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ബാലൻ മങ്കുടി, അശോകൻ മാസ്റ്റർ, പി.എൻ. സരോജിനി ടീച്ചർ, വി.ഡി. പുഷ്പവല്ലി ടീച്ചർ, ടി.വി. മൂസക്കോയ മാസ്റ്റർ, ടി.കെ. ഗംഗാധരൻ മാസ്റ്റർ, സദാനന്ദൻ കടവത്ത്, ഡോ. നിഷ എന്നിവർ ആശംസകൾ നേർന്നു.
ഇ. ശിവരാമൻ മാസ്റ്റർ സ്വാഗതവും എൻ.കെ. അബ്ദുറഹ്മാൻ കുട്ടി നന്ദിയും പറഞ്ഞു. കുടുംബസംഗമത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി.

