Trending

സമരം ഇന്നും തുടരും; കനത്ത പൊലീസ് കാവലില്‍ ഡല്‍ഹി; മെട്രോ സ്‌റ്റേഷനുകള്‍ തുറന്നു

ന്യൂ ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും തലസ്ഥാനത്ത് പ്രക്ഷോഭം തീര്‍ക്കാന്‍ സിജെപി. രാവിലെ പ്രവര്‍ത്തകരോട് ജന്തര്‍മന്തറിൽ എത്താന്‍ വക്താവ് അജിങ്ക്യ ഷിന്‍ഡെ ആഹ്വാനം ചെയ്തിട്ടുണ്ട്.

പ്രതിഷേധം കടുപ്പിക്കുമെന്ന് ഇടതുപാര്‍ട്ടികളും പ്രഖ്യാപിച്ചിട്ടുണ്ട്. എസ്എഫ്‌ഐ, ഐസ അടക്കമുളള വിദ്യാര്‍ഥി സംഘടനകള്‍ ഇന്നും തെരുവില്‍ ഇറങ്ങും. ഡല്‍ഹി പൊലീസിന്റെ നരനായാട്ട് അവസാനിപ്പിച്ചില്ലെങ്കില്‍ അപ്രതീക്ഷിത സമരമുറകള്‍ കാണുമെന്നാണ് ഐസ നേതാവ് നേഹ ബോറ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സിപിഐഎമ്മും പ്രതിഷേധങ്ങളില്‍ പങ്കെടുക്കും.

പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ഡല്‍ഹിയില്‍ ഇന്നും കനത്ത പൊലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടച്ച മെട്രോ സ്റ്റേഷനുകള്‍ തുറന്നിട്ടുണ്ട്. ഇന്റര്‍നെറ്റും പുനസ്ഥാപിച്ചു. എന്നാല്‍ ഡല്‍ഹിയില്‍ ഇന്നും ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്നാണ് പൊലീസിന്റെ അറിയിപ്പ്.

അതേസമയം പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത അഭിജീത് ദീപ്‌കെ, സൗരവ് ദാസ്, അശുതോഷ് റാങ്കെ തുടങ്ങിയ സിജെപി നേതാക്കളെക്കുറിച്ച് യാതൊരു വിവരവും ഇതുവരെ പുറത്തുവിട്ടിട്ടില്ല. നേതാക്കളുടെ പൊലീസ് തടങ്കല്‍ ചോദ്യം ചെയ്ത് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഡല്‍ഹിയിലെ കടുത്ത പൊലീസ് നിയന്ത്രണവും തടങ്കല്‍ നടപടികളും ചോദ്യം ചെയ്തുള്ള കോടതിയലക്ഷ്യ ഹര്‍ജികളും സുപ്രീംകോടതിയുടെ പ്രത്യേക ബെഞ്ച് പരിഗണിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!