കുന്ദമംഗലം: കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം, കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ OMSP, കോഴിക്കോട് DMO യുടെ MIST ടീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഐ.ഐ.എം പരിസരത്തെ ഹോട്ടലുകളിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്കായി സംഘടിപ്പിച്ച രാത്രികാല മെഡിക്കൽ ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു.
കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സജീഷ് എം.ജി., ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അക്ഷയ് കുമാർ സി.പി., ദീപിക പി., OMSP മുക്കം സോൺ കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ എം.എം. എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്.
MIST-ലെ ഡോ. ലയ അതിഥി തൊഴിലാളികൾക്ക് മലേറിയ, ഫൈലേറിയ തുടങ്ങിയ രോഗങ്ങളെക്കുറിച്ച് ആരോഗ്യബോധവത്കരണം നൽകി. ക്യാമ്പിൽ ലൈംഗികമായി പകരുന്ന അണുബാധകൾ (STI), ക്ഷയം (TB), മലേറിയ, ഫൈലേറിയ, കുഷ്ഠരോഗം എന്നിവയ്ക്കുള്ള പരിശോധനകളും എച്ച്.ഐ.വി., ഹെപ്പറ്റൈറ്റിസ് ബി, സി പരിശോധനകളും നടത്തി.
കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, OMSP മാനേജർ അമിജേഷ് കെ.വി., ബാലുശ്ശേരി സോൺ കോർഡിനേറ്റർ സന്ദീപ് കെ., MIST-ലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ നീതു ജി., ഷബിൻ എസ്., W&C ആശുപത്രിയിലെ ICTC കൗൺസിലർ ബൈജു ജോസഫ്, ലാബ് ടെക്നീഷ്യൻ അനുഷ വി.കെ. എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്ത്, വാർഡ് മെമ്പർ ദിനേഷ് മാമ്പ്ര എന്നിവർ ക്യാമ്പിൽ സന്നിഹിതരായി.

