Kerala

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി: കേന്ദ്ര ഇടപെടല്‍ തേടി സംസ്ഥാനം, കേന്ദ്ര ഊർജ മന്ത്രിയുമായി ചർച്ച നടത്തും

ദില്ലി: കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രവുമായി ചർച്ച നടത്തുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കേന്ദ്ര ഊർജ മന്ത്രിയുമായി വി ഡി സതീശൻ, സണ്ണി ജോസഫ് എന്നിവർ ചർച്ച നടത്തും.

ചര്‍ച്ചയ്ക്കായി സമയം തേടിയിട്ടുണ്ടെന്നെന്ന് മന്ത്രി സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. എൻ.ടി.പി.സി ചെയർമാനുമായി നടത്തിയ ചർച്ച പൂർത്തിയായിയെന്നും എൻ.ടി.പി.സിയുടെ പൂളിൽ നിന്ന് വൈദ്യതി കേരളത്തിന് ലഭ്യമാകുന്ന കാര്യവും ചർച്ച ചെയ്തെന്നും മന്ത്രി അറിയിച്ചു.

കേരളത്തിന്റെ ആവശ്യങ്ങളോട് അനുഭാവപൂർവ്വമായ നിലപാട് സ്വീകരിക്കും എന്ന് എൻ.ടി.പി.സി ചെയർമാൻ ഉറപ്പ് നൽകിയിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!