Kerala

കേരളത്തിൽ എയിംസ് വരണം; യോഗ്യമായ സ്ഥലം തൃശൂർ, വിഷയം വിശദീകരിച്ച് മടുത്തുവെന്ന് കേന്ദ്രസഹ മന്ത്രി സുരേഷ് ഗോപി

കൊച്ചി: എയിംസ് കേരളത്തിൽ വരണം എന്നാണ് തന്‍റെ ആഗ്രഹമെന്ന് കേന്ദ്രസഹ മന്ത്രി സുരേഷ് ഗോപി. യോഗ്യമായ സ്ഥലം തൃശൂർ ആണ്. താൻ ബി.ജെ.പി എം.പി ആയതിനാൽ എയിംസ് തൃശൂരിൽ വരേണ്ടെന്ന് സംസ്ഥാനം തീരുമാനിച്ചാൽ അവിടെ തന്നെ വരുമെന്നും സുരേഷ് ഗോപി പറഞ്ഞു. സാമ്പത്തികമായി നോക്കുകയാണെങ്കിൽ എയിംസ് വരേണ്ടത് ആലപ്പുഴയിലാണ്. എന്നാൽ, തൃശൂരിൽ എയിംസിന് വേണ്ട ശാന്തമായ അന്തരീക്ഷം ഉണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.

ആരോഗ്യ മന്ത്രി കെ. മുരളീധരൻ ധൈര്യം ഉണ്ടെങ്കിൽ തന്‍റെ കൂടെ ഇരിക്കണമെന്നും അദ്ദേഹത്തിന്‍റെ മുഖ്യമന്ത്രിക്ക് കാര്യങ്ങൾ മനസിലായിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. എയിംസ് വിഷയം വിശദീകരിച്ചു മടുത്തുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സ്ഥാപിക്കുന്നതിനായി കോട്ടയത്തെ വെള്ളൂര്‍ ന്യൂസ് പ്രിന്‍റ് ഫാക്ടറിയുടെ സ്ഥലവും പരിഗണിക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!