Trending

അട്ടപ്പാടി മധു വധക്കേസ്: പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

ന്യൂ ഡൽഹി: അട്ടപ്പാടി മധു വധക്കേസിലെ പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. കേസിൽ പ്രതികൾ ചെയ്തത് കൊലപാതകമാണെന്നും അതിനാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 302 പ്രകാരം കൊലക്കുറ്റത്തിന് ശിക്ഷിക്കണമെന്നുമാണ് സർക്കാരിന്റെ പ്രധാന ആവശ്യം. വിചാരണക്കോടതി പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ നൽകിയത് പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരവും മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കുമാണ്. ഈ ഉത്തരവ് തിരുത്തി പ്രതികൾക്ക് കൊലപാതക കുറ്റത്തിന് തടവുശിക്ഷ നൽകണമെന്നാണ് സർക്കാർ ഹർജിയിൽ ഉന്നയിക്കുന്നത്.

നേരത്തെ കേസിൽ ഒന്നാം പ്രതിയായ ഹുസൈനെ വിചാരണക്കോടതി വെറുതെ വിട്ടതിനെതിരെയും സംസ്ഥാന സർക്കാർ അപ്പീൽ നൽകിയിരുന്നു. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാൻഡിംഗ് കൗൺസിൽ അൽജോ കെ. ജോസഫാണ് ഹർജികൾ സുപ്രീം കോടതിയിൽ സമർപ്പിച്ചത്. മധു വധക്കേസിൽ പ്രതികൾക്ക് അർഹമായ കടുത്ത ശിക്ഷ ഉറപ്പാക്കാനുള്ള നിയമപോരാട്ടത്തിലാണ് സംസ്ഥാന സർക്കാർ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!