Kerala

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

വയനാട്: മുട്ടില്‍ മരംമുറി കേസില്‍ വനംവകുപ്പിന്റെ കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. കുറ്റപത്രത്തില്‍ വ്യക്തതയില്ലെന്നും ആവശ്യത്തിന് രേഖകള്‍ ഇല്ലെന്നും വിമര്‍ശിച്ചുകൊണ്ടാണ് കോടതി കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതിരുന്നത്. പ്രതികളെ സഹായിക്കാന്‍ വനംവകുപ്പ് തയാറാക്കിയത് ദുര്‍ബലമായ കുറ്റപത്രമെന്ന ആരോപണം ഇതോടെ ശക്തമാകുകയാണ്. എന്നാല്‍ പുതുക്കിയ കുറ്റപത്രം ഇന്ന് തന്നെ സമര്‍പ്പിക്കുമെന്ന് വനംവകുപ്പ അറിയിച്ചു. കുറ്റപത്രം കോടതി മടക്കിയ സംഭവത്തില്‍ സിസിഎഫിനോട് വനംമന്ത്രി ഷിബു ബേബി ജോണ്‍ വിശദീകരണം തേടി. ഇന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി.

സംഭവം നടന്ന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മരങ്ങള്‍ വനത്തിനുള്ളില്‍ നിന്നുള്ളതാണോ എന്നുള്‍പ്പെടെ തെളിവ് സഹിതം കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഈ മാസം 17നാണ് ബത്തേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നാണ് കോടതിയുടെ വിമര്‍ശനം. ഇതില്‍ സംസ്ഥാന സര്‍ക്കാരിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. വനംവകുപ്പ് മന്ത്രി ഉടനടി നോര്‍ത്തേണ്‍ സിസിഎഫിനെ വിളിച്ച് വിശദീകരണം ആവശ്യപ്പെടുകയും അത് ഉടനടി സമര്‍പ്പിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.

വിവാദ ഉത്തരവിന്റെ മറവില്‍ 14 കോടിയുടെ മരങ്ങള്‍ മുറിച്ചു കടത്തിയത് 2020 ഒക്ടോബറിനും 2021 ഫെബ്രുവരിക്കും ഇടയിലാണ്. മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് 52 കേസുകള്‍ വനം വകുപ്പ് രജിസ്റ്റര്‍ ചെയ്തിരുന്നു. 40 കേസുകളിലും അഗസ്റ്റിന്‍ സഹോദരങ്ങള്‍ പ്രതികളാണ്. മുന്‍ വനംമന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്നായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!