Kerala

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: ഇ ഡിക്ക് മൊഴി നല്‍കിയവരില്‍ നിന്ന് എസ്‌ഐടി വൈകാതെ വിശദാംശങ്ങള്‍ തേടും

തിരുവനന്തപുരം: മാസപ്പടി ഇടപാടില്‍ ഇ ഡിക്ക് മൊഴി നല്‍കിയവരില്‍ നിന്ന് എസ്‌ഐടി വൈകാതെ വിശദാംശങ്ങള്‍ തേടും. സിഎംആര്‍എല്‍ മുന്‍ സിഎഫ്ഒ പി സുരേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നാണ് വിവരം തേടുക. സിഎംആര്‍എല്‍ എംഡി എസ്എന്‍ ശശിധരന്‍ കര്‍ത്തയുടെ ഡയറിക്കുറിപ്പിലെ യുഡിഎഫ് നേതാക്കളുടെ പേരും പുറത്തുവന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി.

പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെയും എസ്‌ഐടി വിളിപ്പിക്കും. കൂടുതല്‍ രേഖകളും ഇഡിയില്‍ നിന്ന് എസ്‌ഐടി ആവശ്യപ്പെട്ടേക്കും. ഇതിനു ശേഷമാകും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ ടി, മുഹമ്മദ് റിയാസ് എന്നിവരുടെ മൊഴി രേഖപ്പെടുത്തുക. ഇടപാടുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണമാണ് എസ്‌ഐടി നടത്തുന്നത്. ക്രമക്കേട് കണ്ടെത്തിയാല്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള തുടര്‍നടപടിയിലേക്ക് കടക്കാനാണ് തീരുമാനം.

അതേസമയം, പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ നടക്കുന്ന പ്രാഥമിക അന്വേഷണത്തില്‍ പ്രതികരിക്കേണ്ടെന്നാണ് നിലവില്‍ സിപിഐ തീരുമാനം. അന്വേഷണത്തില്‍ വ്യക്തത വരികയും കേസ് എടുക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ മാത്രം പ്രതികരിച്ചാല്‍ മതിയെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റിലെ ധാരണ. എന്നാല്‍, പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചതിന് എതിരെ ശക്തമായ പ്രചാരണം നടത്താനാണ് സിപിഐഎം തീരുമാനം. അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ശശിധരന്‍ കര്‍ത്തയുടെ ഡയറിയിലെ വിവരങ്ങള്‍ പുറത്തുവന്നതിലും സിപിഎമ്മിന് സംശയങ്ങളുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!