Trending

പിണറായിയുടെ അഴിമതി വി ഡി സതീശനും തുടരുന്നു; ഒരു വശത്ത് ചാർട്ടർഡ് ഫ്ലൈറ്റ് മറുവശത്ത് റേഞ്ച് റോവർ; വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: പിണറായി വിജയന്റെ അഴിമതി വി.ഡി സതീശനും തുടരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. അഴിമതി രഹിത കേരളം സൃഷ്ടിക്കും എന്നായിരുന്നു സർക്കാരിന്റെ വാഗ്ദാനം. 140 ദിവസം കഴിഞ്ഞു ജനങ്ങൾ കാണുന്നത് എന്താണ്. ഇത് ചർച്ചയാക്കണമെന്നു ബിജെപി ആഗ്രഹിക്കുന്നു. ഈ രാഷ്ട്രീയ രീതി മാറണം. മാസപ്പടി രാഷ്ട്രീയ അഴിമതിയാണ്. കൊള്ള നടന്നുവെന്നു ആർക്കും സംശയമില്ല. പിണറായി ജയിലിൽ പോകണമെന്ന് പറഞ്ഞ രാഹുൽ ഗാന്ധിയുടെ ഈ സർക്കാരിന് ഒളിച്ചു വെയ്ക്കാനാണ് ആഗ്രഹം. FIR ഇടുന്നില്ല വിജിലൻസ് അന്വേഷണമില്ല.

എന്ത് കൊണ്ടാണ് ഇതെന്ന് ജനങ്ങൾ ചോദിക്കുന്നു. എന്ത് കൊണ്ട് FIR ഇടുന്നില്ലെന്നു മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണം. അഴിമതി ഒളിക്കാനാണ് കോൺഗ്രസ് സർക്കാർ ശ്രമിക്കുന്നത്. അയ്യപ്പൻറെ പേരിൽ പാട്ട് പാടി വോട്ടു തേടിയ കോൺഗ്രസ്സ് സ്വർണ്ണക്കൊള്ള കേസിൽ മിണ്ടുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

ദേവസ്വം ബോർഡുമായി പോരിലാണ്. ഒരു വശത്തു ചാർട്ടർഡ് ഫ്ലൈറ്റ് മറുവശത്തു റേഞ്ച് റോവർ. ഇരട്ടത്താപ്പും അഴിമതിയും തുടരുന്നു. പിണറായി വിജയന്റെ അഴിമതി വി.ഡി സതീശനും തുടരുകയാണ്. കേരളത്തെ വിഡ്ഢിയാക്കുകയാണ് സിപിഐഎമ്മും കോൺഗ്രസും. മതമാണ് മതമാണ് മതമാണ് പ്രശ്നമെന്നാണ് ലീഗ് നേതാക്കൾ പറയുന്നത്. അവരാണ് സൗദി പ്രവാസിയുടെ റേഞ്ച് റോവറിൽ ഇന്ത്യൻ പതാക വെച്ച് പറക്കുകയാണ്. CMRL ഡയറിയിലെ മുരളീധരൻ എന്ന പേര്, അഴിമതിയോട് ഞങ്ങൾക്ക് സീറോ ടോളറൻസ്. ആരാണ് പണം വാങ്ങിയതെന്നു അന്വേഷിക്കണം. ഞങ്ങൾ അല്ലല്ലോ അന്വേഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ഇൻവെസ്റ്റിഗേറ്റീവ് ഏജൻസി അല്ല. പോലീസ് ആദ്യം പിണറായി വിജയനെതിരെ FIR എടുക്കട്ടെ. പോലീസ് അന്വേഷിച്ചു ബിജെപിക്കാരൻ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അവർക്കെതിരെയും FIR എടുക്കട്ടെ. പോലീസ് FIR ഫയൽ ചെയ്‌താൽ പാർട്ടി അന്വേഷിക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!