National

നിയമത്തെ ദുരുപയോഗം ചെയ്യുന്നു; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡിക്ക് എതിരെ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും

ഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും. സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസ് നിലനില്‍ക്കില്ലെന്നും ഇ ഡി നിയമനടപടികള്‍ ദുരുപയോഗം ചെയ്യുന്നു എന്നും നേതാക്കള്‍ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി, നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

രാജ്യത്ത് ഒരു സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തില്‍ ഇ ഡി കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി മുന്നോട്ടുപോയ ഏക കേസ് ഇതാണെന്ന് സോണിയയും രാഹുലും വ്യക്തമാക്കി. നിയമപ്രകാരം അനുവദനീയമല്ലാത്ത നടപടിയായിരുന്നിട്ടും, മുന്‍ കേന്ദ്രമന്ത്രി സുബ്രഹ്‌മണ്യം സ്വാമി നല്‍കിയ സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തില്‍ തങ്ങള്‍ക്കെതിരെ ഇ ഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ഗാന്ധി കുടുംബം തങ്ങളുടെ മറുപടിയില്‍ വ്യക്തമാക്കി. സുബ്രഹ്‌മണ്യം സ്വാമി 2014-ല്‍ സ്വകാര്യ പരാതി നല്‍കിയിരുന്നെങ്കിലും, അന്ന് ഇഡി ഒരു ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്നും ഏകദേശം ഏഴ് വര്‍ഷത്തിന് ശേഷം, 2021 ജൂണ്‍ 30-നാണ് ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!