Trending

‘ഒന്നും ഭയപ്പെടാനില്ല, ഒരു തെറ്റും ചെയ്തിട്ടില്ല; ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകും’: പി എ മുഹമ്മദ് റിയാസ് എംഎൽഎ

തിരുവനന്തപുരം: മാസപ്പടി കേസിൽ ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിനൊരുങ്ങുന്ന സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി പി.എ. മുഹമ്മദ് റിയാസ് രംഗത്ത്. അന്വേഷണത്തെക്കുറിച്ച് ടി.വിയിലൂടെയാണ് അറിഞ്ഞതെന്നും, ഒരു തരത്തിലുള്ള തെറ്റും ചെയ്തിട്ടില്ലാത്തതിനാൽ പൂർണ്ണ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇ.ഡി അന്വേഷണങ്ങളെയും നടപടികളെയും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ മുൻകാലങ്ങളിൽ ശക്തമായി എതിർത്തിട്ടുള്ളതാണെന്ന് റിയാസ് ചൂണ്ടിക്കാട്ടി. എന്നാൽ കോൺഗ്രസ് നയിക്കുന്ന സംസ്ഥാന സർക്കാർ ഇ.ഡി. റിപ്പോർട്ട് വിശ്വാസത്തിലെടുത്ത് അന്വേഷണത്തിന് തീരുമാനമെടുത്തത് സമൂഹം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയപരമായ കാര്യങ്ങൾ പാർട്ടി സെക്രട്ടറി വ്യക്തമാക്കുമെന്നും റിയാസ് കൂട്ടിച്ചേർത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!