Trending

ചിറയിൻകീഴിലെ കയ്യാങ്കളി: നടപടിയില്ല; രമ്യ ഹരിദാസിന് താക്കീത്

തിരുവനന്തപുരം: ചിറയിന്‍കീഴിലെ കയ്യാങ്കളിയില്‍ പാര്‍ട്ടി നടപടി. രമ്യ ഹരിദാസ് എംഎല്‍എയ്ക്ക് താക്കീത് നല്‍കി. യൂത്ത് കോണ്‍ഗ്രസ് നേതാവ് സജിത്ത് മുട്ടമ്പലത്തിനും താക്കീത് നല്‍കിയിട്ടുണ്ട്. കെപിസിസി നേതൃത്വത്തിന്റേതാണ് നടപടി. കേസുകള്‍ പിന്‍വലിക്കാന്‍ ഇരു വിഭാഗങ്ങള്‍ക്കും നിര്‍ദേശം നല്‍കുകയും ചെയ്തു.

ചിറയന്‍കീഴിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചു. പാലോട് രവിയുടെ നേതൃത്വത്തിലാണ് സമിതി. എന്‍. വിന്‍സന്റ്, കെ എസ് ശബരീനാഥന്‍, നെയ്യാറ്റിന്‍കര സനല്‍ എന്നിവരും സമിതിയിലുണ്ട്. ചിറയിന്‍കീഴിലെ തമ്മില്‍ തല്ല് പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന് വിലയിരുത്തിയിരുന്നു.

ചിറയിന്‍കീഴിലെ കയ്യാങ്കളിയില്‍ രമ്യ ഹരിദാസ് എംഎല്‍എക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ സമിതി കണ്ടത്തിയിരുന്നു. അന്വേഷണ റിപ്പോർട്ട് എം എം ഹസന്‍ അധ്യക്ഷനായ സമിതി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. രമ്യാ ഹരിദാസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും പക്വതയോടെ ഇടപെട്ടില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. തനിക്കെതിരെ അപവാദ പ്രചാരണം ഉണ്ടായപ്പോള്‍ കെപിസിസിയോട് പരാതിപ്പെടുന്നതിന് പകരം അനാവശ്യമായി വിവാദം ഉണ്ടാക്കിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

സെപ്റ്റംബർ നാലാം തീയതിയായിരുന്നു ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായത്. 

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!