Trending

എൻഐടി കാലിക്കറ്റിൽ സ്പോർട്സ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: എൻഐടി കാലിക്കറ്റിൽ പുതുതായി നിർമ്മിച്ച മേജർ ധ്യാൻചന്ദ് സ്പോർട്സ് കോംപ്ലക്സിന്റെയും ബാസ്കറ്റ്ബോൾ കോർട്ടിന്റെയും ഉദ്ഘാടനം കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാർ ഓൺലൈനായി നിർവഹിച്ചു. എൻഐടി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ അധ്യക്ഷത വഹിച്ചു. ഒളിമ്പ്യനും അർജുന, പത്മശ്രീ പുരസ്കാര ജേതാവുമായ എം ഡി വത്സമ്മ വിശിഷ്ടാതിഥിയായി.

കായികം വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകമാണെന്നും പുതിയ സൗകര്യങ്ങൾ വിദ്യാർത്ഥികളുടെ കായികമികവ് വളർത്താൻ സഹായിക്കുമെന്നും സുകാന്ത മജുംദാർ പറഞ്ഞു.

400 മീറ്റർ എട്ട് ലെയിൻ സിന്തറ്റിക് അത്ലറ്റിക് ട്രാക്ക്, നാച്ചുറൽ ഗ്രാസ് ഫുട്ബോൾ ഗ്രൗണ്ട്, വിവിധ ട്രാക്ക് ആൻഡ് ഫീൽഡ് പരിശീലന സൗകര്യങ്ങൾ, ആയിരം പേർക്ക് ഇരിക്കാവുന്ന ഗാലറി എന്നിവയാണ് സ്പോർട്സ് കോംപ്ലക്സിലെ പ്രധാന സൗകര്യങ്ങൾ. ഹൈദരാബാദ് ആസ്ഥാനമായ ഗ്രേറ്റ് സ്പോർട്സ് ടെക് ലിമിറ്റഡ് 10 മാസം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!