Kerala

മോദി@76: പിറന്നാൾ നിറവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 76-ാം ജന്മദിനമാണ് ഇന്ന്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നായകനെന്ന നിലയിൽ, ആഗോളതലത്തിൽ ഇന്ത്യയുടെ ശബ്ദം കേൾപ്പിക്കാൻ മോദിക്കായി. പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിലൂടെ ഇന്ത്യ ആഗോള നയതന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി മാറിയ സമയത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 76-ാം ജന്മദിനമെത്തുന്നത്.

ഗ്ലോബൽ സൗത്തിന്റെ വികസന താൽപ്പര്യങ്ങൾ മുന്നിൽ നിർത്തി നിർമ്മിത ബുദ്ധി, സുസ്ഥിര വികസനം, വ്യാപാരം, സുരക്ഷ എന്നിവയിൽ ലോകരാഷ്ട്രങ്ങളെ ഏകോപിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് സാധിച്ചു. വൻശക്തി രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര തർക്കങ്ങൾക്കിടയിലും ഭാരതത്തിന്റെ സ്വതന്ത്രവും സന്തുലിതവുമായ നിലപാടുകൾക്ക് ആഗോള അംഗീകാരം ലഭിച്ചത് ചെറിയ കാര്യമല്ല. ഈ വരുന്ന ഒക്ടോബർ ഏഴിന് ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിലും ഇന്ത്യൻ പ്രധാനമന്ത്രിയെന്ന നിലയിലും തുടർച്ചയായി 25 വർഷം തികയ്ക്കുമെന്ന പ്രത്യേകതയുമുണ്ട് ഈ വർഷത്തെ മോദിയുടെ ജന്മദിനത്തിന്.

സ്വാതന്ത്രാനന്തര ഇന്ത്യയിൽ ജനിച്ച പ്രധാനമന്ത്രിയായ നരേന്ദ്രമോദി ഹിന്ദി ഇതര സംസ്ഥാനത്തു നിന്നും ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരിക്കുന്ന വ്യക്തി കൂടിയാണ്. 2014 മുതൽ പ്രധാനമന്ത്രിയായ നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിൽ ജവഹർലാൽ നെഹ്രുവിന്റെ റെക്കോർഡും മറികടന്നിരിക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ നിർണായകമാറ്റങ്ങൾ വഴിയൊരുക്കാൻ ഇക്കാലയളവിൽ മോദിക്കായി. കാലാവസ്ഥാ വ്യതിയാനം, ഡിജിറ്റൽ അടിസ്ഥാനസൗകര്യ വികസനം, ഭക്ഷ്യസുരക്ഷ എന്നിവയിൽ ലോകരാജ്യങ്ങൾക്ക് വഴികാട്ടിയാകാനും ഇന്ത്യക്ക് കഴിഞ്ഞു.

ഓപ്പറേഷൻ സിന്ദൂറടക്കമുള്ള സർജിക്കൽ സ്‌ട്രൈക്കുകളിലൂടെ പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകിയതും യു.പി.ഐ അധിഷ്ഠിത പണമിടപാടുകളിലൂടെ ലോക ഡിജിറ്റൽ സാമ്പത്തിക രംഗത്ത് മുന്നേറ്റമുണ്ടാക്കാൻ സാധിച്ചതും ജൻധൻ അക്കൗണ്ടുകളിലൂടെ സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെന്നതും ജനതയെ മോദിയോട് അടുപ്പിച്ചു. വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ, അതിവേഗ ദേശീയപാതകൾ, എയർപോർട്ട്- മെട്രോ ശൃംഖലകൾ എന്നിവ രാജ്യത്തിന്റെ മുഖച്ഛായ മാറ്റി. ആയുഷ്മാൻ ഭാരത്, പി.എം ആവാസ് യോജന, ജൻ ധൻ യോജന എന്നിവയിലൂടെ ദശകോടിക്കണക്കിന് പാവപ്പെട്ട ജനങ്ങൾക്ക് സുരക്ഷിതത്വവും അന്തസ്സുള്ള ജീവിതവും ഉറപ്പാക്കാനും മോദി സർക്കാരിനായി. ലോകത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയതും മോദിയുടെ നേതൃത്വത്തിനു കീഴിലാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!