വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ശ്രമം നടക്കുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളുമായി ചർച്ച നടത്തുകയാണ്. എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുത പ്രതിസന്ധിയുണ്ട്. പ്രതിസന്ധി എന്ന് പരിഹരിക്കും എന്നതിൽ കൃത്യമായി ഒരു തീയതി പറയാൻ പറ്റില്ല. ഹിമാചലിൽ നിന്നുള്ള വൈദ്യുതി കൊണ്ട് വലിയ പ്രയോജനമില്ലെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി പ്രതിസന്ധി എന്ന് പരിഹരിക്കുമെന്ന് കൃത്യമായി പറയാൻ പറ്റില്ല: മന്ത്രി സണ്ണി ജോസഫ്

