യെമന്‍: ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍. കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു. എണ്ണക്കയറ്റുമതിക്ക് ഹോര്‍മുസിന് ബദലായ ബാബ് അല്‍ മന്ദബില് പിടിമുറുക്കി. സൗദി അറേബ്യയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 13 പേര്‍ക്ക് പരുക്കേറ്റു.
യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ സൗദി അറേബ്യ 58 തവണ ആക്രമണം നടത്തിയെന്നാണ് ഹൂതി സേനയുടെ അവകാശവാദം. സൗദി അറേബ്യ വ്യോമത്താവളത്തിലാണ് ഹൂതികള്‍ ആക്രമണം നടത്തിയത്. സൗദി അറേബ്യയിലെ കിംഗ് ഖാലിദ് വ്യോമതാവളത്തിന് നേരെ വലിയ തോതിലുള്ള ബാലിസ്റ്റിക് മിസൈല്‍ ബ ഡ്രോണ്‍ ആക്രമണം നടത്തിയതായും ഹൂതികള്‍ അവകാശപ്പെട്ടു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഈജിപ്ത് പ്രസിഡന്റും സൗദി കിരീടാവകാശിയും ഇന്ന് കെയ്റോയില്‍ കൂടിക്കാഴ്ച നടത്തും.
അതേസമയം ബാബ് അല്‍ മന്ദേബ് കടലിടുക്കിന് സമീപം ഹൂതി പോസ്റ്റുകള്‍ ആക്രമിച്ചതായി യെമന്‍ സൈന്യം അറിയിച്ചു. യെമനില്‍ തുടരുന്ന സംഘര്‍ഷം മൂലം 93,000-ത്തിലധികം ആളുകള്‍ പുതുതായി പലായനം ചെയ്തതായി ഇന്റര്‍നാഷണല്‍ ഓര്ഗനൈസേഷന് ഫോര്‍ മൈഗ്രേഷന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചെങ്കടല്‍ തീരത്തെ ദുബാബ്, അല്‍-ഖോഖ പ്രദേശങ്ങളിലെ ഹൂതി പോസ്റ്റുകളാണ് ആക്രമിക്കപ്പെട്ടത്.

