കോഴിക്കോട് : അന്യയവും നിയമ വിരുദ്ധവുമായാണ് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ടോൾ പിരിക്കുന്നതെന്നും അന്യയമായ ടോൾ പിരിവ് അടിയന്തിരമായി നിർത്തി വെക്കണമെന്നും നാഷണൽ ലീഗ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ കെ അബ്ദുൽ അസീസ് പറഞ്ഞു.
ടോൾ പിരിവിനെതിരെ നാഷണൽ ലീഗ് കുന്ദമംഗലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമര പ്രഖ്യാപനസമ്മേളനം ഉത്ഘാടെനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ടോൾ പ്ലാസയുടെ തൊട്ടടുത്തുപോലും ആറു വരി പാത പൂർത്തിയായില്ല , സർവീസ് റോഡുകൾ അപൂർണമാണ് ,എൻട്രിയും എക്സിറ്റും അപൂർണമാണ് ഇത്തരം സാഹചര്യത്തിൽ ടോൾ പിരിക്കാൻ പാടില്ല എന്ന നിർദേശങ്ങളെല്ലാം നിലവിലുണ്ടായിരിക്കെ ഇതെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് പിരിക്കുന്ന ടോൾ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അബ്ദുൽ അസീസ് പറഞ്ഞു. ടോൾ നിയമവിരുദ്ധ്മാണെന്ന് ബോധ്യപ്പെടുത്തുന്ന NHAI നിർദേശങ്ങളടങ്ങുന്ന നോട്ടീസ് യാത്രക്കാർക്കിടയിൽ വിതരണം ചെയ്തു. പരിപാടിയിൽ നാഷണൽ ലീഗ് ജില്ലാപ്രസിഡന്റ് ശർമ്മദ് ഖാൻ , മെഹബുബ് കുറ്റിക്കാട്ടൂർ , നാസർ മാസ്റ്റർ, സൈദലി പാലാഴി, ആബിദ് അമ്പിലോളി (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ) എന്നിവർ സംസാരിച്ചു
അന്യായമായ ടോൾ പിരിവിനെതിരെ നാഷണൽ ലീഗ് സമരപ്രഖ്യാപനം

