Trending

സത്യസന്ധതയുടെ മാതൃകയായി സൈഫുദ്ദീൻ; റോഡിൽ നിന്ന് ലഭിച്ച ഫോൺ ഉടമസ്ഥയ്ക്ക് കൈമാറി

കുന്ദമംഗലം: റോഡിൽ നിന്ന് ലഭിച്ച ഫോൺ ഉടമസ്ഥയ്ക്ക് കൈമാറി. കുരുമംഗലം തടത്തിൽ സ്വദേശിയായ സൈഫുദ്ദീൻ കോട്ടപ്പറമ്പിൽ നിന്ന് കുന്ദമംഗലത്തേക്ക് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് റോഡിൽ ഒരു ഫോൺ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഫോൺ എടുത്തതിനാൽ മറ്റു വാഹനങ്ങൾ കയറി കേടുപാടുകൾ സംഭവിക്കാതെ സംരക്ഷിക്കാനായി.
തുടർന്ന് ഫോൺ ഉടമസ്ഥയെ ബന്ധപ്പെടുകയും കുന്ദമംഗലം ഐ.ഐ.എം. ഗേറ്റിന് സമീപം വച്ച് ഫോൺ കൈമാറുകയും ചെയ്തു. പൊറ്റമ്മൽ മൈജി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പ്രിയയുടേതായിരുന്നു ഫോൺ.
ഫോൺ തിരികെ ലഭിച്ചതിലുള്ള സന്തോഷം പ്രിയ സൈഫുദ്ദീനോട് പങ്കുവെച്ചു. ഫോൺ ലഭിച്ചതിന്റെ സന്തോഷത്തോടെ പ്രിയയും കൂടെയുണ്ടായിരുന്നവരും സൈഫുദ്ദീനോട് നന്ദി പറഞ്ഞ് മടങ്ങി.
അപ്രതീക്ഷിതമായി ലഭിച്ച ഫോൺ സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കാതെ ഉടമസ്ഥയെ കണ്ടെത്തി കൈമാറിയ സൈഫുദ്ദീന്റെ നടപടി സത്യസന്ധതയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും മാതൃകയായി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!