Kerala

ഗ്വാങ്‌ജോയിൽ നിന്ന് ഡൽഹിയിലേക്ക് നേരിട്ട് വിമാന സർവീസ്; പ്രഖ്യാപനവുമായി ചൈന സതേൺ എയർലൈൻസ്

ചൈനീസ് നഗരമായ ഗ്വാങ്‌ജോയിൽ നിന്ന് ഡൽഹിയിലേക്ക് നേരിട്ട് വിമാന സർവീസ്. ഈ മാസം 21 നാണ് ചൈന സതേൺ എയർലൈൻസ് സർവീസ് തുടങ്ങുക. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായാണ് പ്രഖ്യാപനം. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇൻഡിഗോ ഡൽഹിയിൽ നിന്ന് ഗ്വാങ്‌ജോയിലേക്ക് സർവീസുകൾ ആരംഭിച്ചിരുന്നു. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞവർഷം സമവായം ആയിരുന്നു.

ഈ സർവീസ് പുനരാരംഭിക്കുന്നതോടെ, ദക്ഷിണേഷ്യയിലെ എട്ട് റൂട്ടുകളിലായി കമ്പനിയുടെ ആകെ പ്രതിവാര സർവീസുകളുടെ എണ്ണം 100-ൽ അധികമാകുമെന്ന് എയർലൈൻ അറിയിച്ചു. 2026ൽ ഇരു രാജ്യങ്ങളും വ്യോമഗതാഗത ബന്ധം ഘട്ടംഘട്ടമായി പുനഃസ്ഥാപിച്ചുവരികയാണ്. ഗ്വാങ്‌ഷൂ-ന്യൂഡൽഹി സർവീസ് ആറ് വർഷമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. ഏപ്രിലിൽ എയർ ചൈന ബീജിംഗ്-ഡൽഹി സർവീസ് പുനരാരംഭിച്ചിരുന്നു.

ഏപ്രിൽ 18 ന് കുൻമിംഗിനും കൊൽക്കത്തയ്ക്കും ഇടയിൽ ചൈന ഈസ്റ്റേൺ എയർലൈൻസ് നേരിട്ട് വിമാന സർവീസുകൾ നടത്തുന്നുണ്ട്. മാർച്ച് 30-ന് ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോ ഒരു പ്രതിദിന നോൺ-സ്റ്റോപ്പ് സർവീസും ആരംഭിച്ചിരുന്നു. കോവിഡ്-19 മഹാമാരിയെ തുടർന്നും പിന്നീട് ഡോക്ലാം, ഗാൽവാൻ സംഘർഷങ്ങൾക്ക് പിന്നാലെയുണ്ടായ ഇന്ത്യ–ചൈന ബന്ധത്തിലെ വിള്ളലിനെ തുടർന്നുമാണ് നേരിട്ടുള്ള വിമാന സർവീസുകൾ വലിയ തോതിൽ നിലച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!