Trending

പടനിലം ടൗൺ മുസ്ലിം യൂത്ത് ലീഗിന്റെ നേത്രത്വത്തിൽ വൈറ്റ് സ്‌ക്വാഡ് സന്നദ്ധ സേന

പടനിലം: പടനിലം ടൗൺ മുസ്ലിം യൂത്ത് ലീഗിന്റെ നേത്രത്വത്തിൽ വൈറ്റ് സ്‌ക്വാഡ് സന്നദ്ധ സേന..ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായിപടനിലം ടൗൺ മുസ്ലിം യൂത്ത് ലീഗിന്റെ നേത്രത്വത്തിൽ രൂപീകരിച്ച വൈറ്റ് സ്‌ക്വാഡ് എന്ന സന്നദ്ധ സേന മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഫ്ളാഗ് ഓഫ് ചെയ്തു . ഷഫീക് പൂതാടയിൽ, ജസീം ഒ.പി. ,നാസർ യു.സി. , നൗഷാദ് യു.സി. , മിർഷാദ് , നൗഷാദ് , അജ്മൽ എന്നിവരുടെ നേത്രത്തത്തിലാണ് വൈറ്റ് സ്‌ക്വാഡിനെ തിരഞ്ഞെടുത്തത് . 15 പേരുള്ള രണ്ട് ബറ്റാലിയൻ ആയി രൂപം കൊടുത്ത വൈറ്റ് സ്‌ക്വാഡിന്റെ ക്യാപ്റ്റൻ ആയി സെനിൻ മുഹമ്മദിനെയും വൈസ് ക്യാപ്റ്റന്മാരായി ഫാസിൽ പി യെയും അദ്നാൻ കെ.പി യെയും തിരഞ്ഞെടുത്തു . മുഖ്യ രക്ഷാധികാരികൾ ആയി ബഷീർ യു സി , യു സി മാമുക്കോയ , ലത്തീഫ് പി എന്നിവർ. അടിയന്തിര ഘട്ടത്തിൽ സഹായത്തിന് തയ്യാറായിട്ടുള്ള സന്നദ്ധ പ്രവർത്തകരുടെ സേനയാണ്.. ഇവർക്കാവശ്യമായ പരിശീലനവും യന്ത്രസാമഗ്രികളും കമ്മറ്റിയുടെ നേതൃത്വത്തിൽ നൽകുന്നതിന് രൂപം നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!