Trending

വഖഫ് വിശദീകരണ യോഗം മാറ്റിവെക്കാന്‍ നിര്‍ദ്ദേശം; സംഘാടകസമിതിക്ക് കത്ത് നല്‍കി സമസ്ത നേതൃത്വം

ലീഗ് അനുകൂലികളുടെ നാളത്തെ വഖഫ് വിശദീകരണ സമ്മേളനം നിർത്തിവയ്ക്കാന്‍ ഇടപെടലുമായി സമസ്ത നേതൃത്വം. നാളത്തെ യോഗം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സംഘാടക സമിതിക്ക് സമസ്‌ത നേതൃത്വം കത്ത് നൽകി. സിപിഐഎം വേദിയിലെ ഉമർ ഫൈസി മുക്കത്തിൻ്റെ പ്രസംഗം 23ന് ചേരുന്ന മുശാവറ യോഗം ചർച്ച ചെയ്യും. വിഷയത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും കത്തില്‍ പറയുന്നു. അന്തിമ തീരുമാനമെടുക്കാൻ സംഘാടക സമിതി യോഗം ചേരും. നാളെ മലപ്പുറത്താണ് സമസ്തയിലെ ലീഗ് അനുകൂലികൾ വഖഫ് വിശദീകരണ സമ്മേളനം പ്രഖ്യാപിച്ചത്. സമ്മേളനം സമസ്തയിലെ വിഭാഗീയത രൂക്ഷമാക്കിയ സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ ഇടപെടൽ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!