Kerala

മാസപ്പടി കേസ്: റെയ്‌ഡിൽ നിന്ന് ലഭിച്ചത് നിർണായക വിവരങ്ങൾ‌; ED നൽകിയത് ഹവാല ഇടപാടുകളുടെ വിശദമായ വിവരങ്ങളടങ്ങിയ റിപ്പോർ‌ട്ട്

കൊച്ചി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അഴിമതി നിരോധന നിയമപ്രകാരം സർക്കാർ കേസെടുക്കുമെന്ന വിലയിരുത്തലിൽ ഇഡി. പിണറായി വിജയനും മകൾ വീണ ടിക്കും ഭർത്താവ് മുഹമ്മദ് റിയാസിനും എതിരെ മതിയായി തെളിവുകൾ റിപ്പോർട്ടിൽ നൽകിയിട്ടുണ്ടെന്നാണ് വിവരം. പലരുടെയും ഹവാല ഇടപാടുകളുടെ വിശദമായ വിവരങ്ങളും റിപ്പോർട്ടിലുണ്ട്. സർക്കാർ തീരുമാനം അനുസരിച്ച് തുടർ നടപടികൾ ആലോചിക്കാണ് ഇഡി തീരുമാനം. പിഎംഎൽഎ കേസിന്റെ അന്വേഷണവുമായി ശക്തമായി മുന്നോട്ട് പോകാനാണ് നിലവിലെ നീക്കം.

റെയ്‌ഡിൽ നിന്ന് ലഭിച്ച വിവരങ്ങൾ നിർണായകമായി എന്ന് ഇഡി പറയുന്നു. വീണയുടെ 20 കോടി ഇടപാടിന്റെ എല്ലാ വിവരങ്ങളും ഇഡി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വീണ – റിയാസ് വിവാഹത്തിന് ശേഷം നടന്ന സാമ്പത്തിക ഇടപാടുകളുടെ തെളിവുകൾ ഉണ്ടെന്ന് ഇഡി പറയുന്നു. ബാങ്ക് രേഖകൾ സഹിതമാണ് ഇഡി തെളിവുകൾ നൽകിയിട്ടുള്ളത്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന് ED യുടെ കത്തിൽ സർക്കാർ തീരുമാനം ഉടൻ ഉണ്ടാകും.

അതേസമയം പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള ഇഡി നീക്കത്തിൽ സിപിഐ നിലപാട് ഇന്നറിയാം. ഇന്ന് ചേരുന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് ഈ വിഷയം ചർച്ച ചെയ്യും. വീണാ ടിയുടെ കമ്പനി കാര്യം, രാഷ്ട്രീയ വിഷയം അല്ല എന്നായിരുന്നു സിപിഐയുടെ മുൻ നിലപാട്. എന്നാൽ പ്രതിപക്ഷ നേതാവിനെതിരെയുള്ള നീക്കത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ ആകും സിപിഐയുടെയും തീരുമാനം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!