ഇന്ത്യ-ചൈന സംഘര്‍ഷ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് ് വൈകീട്ട് 5 മണിക്ക് ചേരും. രാജ്യത്തെ 15 രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.
സോണിയ ഗാന്ധി, മമത ബാനര്‍ജി, ശരത് പവാര്‍, നിതീഷ് കുമാര്‍, സീതാറാം യെച്ചൂരി, എം.കെ സ്റ്റാലിന്, ജഗന്മോഹന് റെഡ്ഡി, ഡി.രാജ, തുടങ്ങിയവര്‍ സര്‍വ്വ കക്ഷി യോഗത്തില്‍ പങ്കെടുക്കും. ഗല്‍വാന്‍ സംഘര്‍ഷത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കാര്‍ ഇവരെ അറിയിക്കും.
അതിര്‍ത്തിയിലെ പ്രശ്നം പരിഹരിക്കുന്നതിനുള്ള സാധ്യതകളും യോഗത്തില്‍ ചര്‍ച്ചയാകും. വ്യാഴാഴ്ച നടന്ന മേജര്‍ ജനറല്‍ തല ചര്‍ച്ചയിലും കാര്യമായ ധാരണയിലെത്താനായിട്ടില്ല. സൈനികതലത്തിലും നയതന്ത്ര തലത്തിലും ചര്‍ച്ചകള്‍ തുടരാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. അതേസമയം ആം ആദ്മി പാര്‍ട്ടി, ആര്.ജെ.ഡി എന്നീ പാര്‍ട്ടികള്‍ക്ക് സര്‍വ്വകക്ഷി യോഗത്തില്‍ ക്ഷണം ലഭിച്ചിട്ടില്ലാത്തതില്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

