Trending

ലഹരിക്കെതിരെ ജനശബ്ദം ന്യൂസ് പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു


‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ പോരാട്ടത്തിന് ശക്തിപകരും


കോഴിക്കോട്: ലഹരി വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ സമൂഹത്തെ ബോധവൽക്കരിക്കുന്നതിനും ലഹരിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തിപകരുന്നതിനുമായി ജനശബ്ദം ന്യൂസ് പ്രത്യേക പതിപ്പ് പുറത്തിറക്കി. ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിൽ പൂർണമായും ലഹരിവിരുദ്ധ വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് ജനശബ്ദം ന്യൂസിന്റെ സ്പെഷ്യൽ പതിപ്പിന്റെ രണ്ടാം എഡിഷൻ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കോഴിക്കോട് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പദം സിംഗ് ഐ.പി.എസ്. പതിപ്പ് പ്രകാശനം ചെയ്തു. ഷെവലിയാർ സി.ഇ. ചാക്കുണ്ണി ആദ്യപ്രതി ഏറ്റുവാങ്ങി. ജനശബ്ദം ന്യൂസ് ചീഫ് എഡിറ്റർ എം സിബ്ഗത്തുള്ളചടങ്ങിൽ സംബന്ധിച്ചു.
ലഹരി ഉപയോഗം വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും ഒരുപോലെ തകർക്കുന്ന മഹാവിപത്തായി മാറിയിരിക്കുകയാണെന്ന് ചടങ്ങിൽ ചൂണ്ടിക്കാട്ടി. ലഹരിക്കെതിരായ പോരാട്ടത്തിൽ ബോധവൽക്കരണത്തിന് വലിയ പ്രാധാന്യമുണ്ടെന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അഭിപ്രായപ്പെട്ടു.
‘ഓപ്പറേഷൻ തൂഫാൻ’ പ്രത്യേക പതിപ്പിൽ എം.ഡി.എം.എ ശരീരത്തെയും മനസ്സിനെയും നശിപ്പിക്കുന്നത് എങ്ങനെ?, യൗവനമാണ് ലഹരി, ലഹരിവിരുദ്ധ ദിനത്തിന്റെ പ്രാധാന്യം, പുതുതലമുറ എത്രത്തോളം സുരക്ഷിതർ?, ലഹരി എന്ന മഹാവ്യാധി, തൂഫാൻ നാൾവഴികൾ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ലഹരിക്കെതിരായ വിവിധ ബോധവൽക്കരണ ലേഖനങ്ങളാണ് നാല് പേജുകളിലായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
2022ലും ലഹരിക്കെതിരായ സന്ദേശവുമായി ജനശബ്ദം ന്യൂസ് പ്രത്യേക പത്രം പുറത്തിറക്കിയിരുന്നു. അതിന്റെ തുടർച്ചയായാണ് വീണ്ടും ലഹരിവിരുദ്ധ പ്രത്യേക പതിപ്പ് പുറത്തിറക്കിയത്. ലഹരി ഉപയോഗത്തിലൂടെ ജീവിതം തന്നെ നശിപ്പിക്കുന്ന യുവതലമുറയെ അതിൽനിന്ന് പിന്തിരിപ്പിക്കുന്നതിന് ഇത്തരം ബോധവൽക്കരണ പ്രവർത്തനങ്ങൾ സഹായകമാകുമെന്നാണ് ജനശബ്ദം ന്യൂസിന്റെ പ്രതീക്ഷ.
ലഹരിക്കെതിരായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആഭ്യന്തര വകുപ്പിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ ഉൾപ്പെടെയുള്ള നടപടികൾക്ക് പൊതുസമൂഹത്തിന്റെ പിന്തുണ അനിവാര്യമാണ്. യുവതികളും വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും അധ്യാപകരും രക്ഷിതാക്കളും പോലീസും എക്സൈസും സന്നദ്ധ സംഘടനകളും സാമൂഹിക പ്രവർത്തകരും ഉൾപ്പെടെ സമൂഹത്തിലെ മുഴുവൻ വിഭാഗങ്ങളും കൈകോർത്താൽ മാത്രമേ ലഹരി എന്ന മഹാമാരിയെ ഫലപ്രദമായി നേരിടാനാകൂ.
കേരളത്തിലേക്ക് മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിനും ലഹരിയുടെ ഉൽപാദനം, വിതരണം, ഉപയോഗം എന്നിവ ഇല്ലാതാക്കുന്നതിനും കൂട്ടായ പ്രവർത്തനം ആവശ്യമാണ്. ലഹരിക്കെതിരായ പോരാട്ടം സർക്കാരിന്റെയോ പോലീസിന്റെയോ എക്സൈസിന്റെയോ മാത്രം ഉത്തരവാദിത്വമല്ലെന്നും ഓരോ പൗരനും അതിൽ പങ്കാളിയാകണമെന്നും ജനശബ്ദം ന്യൂസ് വ്യക്തമാക്കി.
ലഹരിയില്ലാത്ത കേരളത്തിനായി ഓരോരുത്തരും തങ്ങളുടെ ഉത്തരവാദിത്വം നിർവഹിക്കണം. ലഹരിയുടെ വ്യാപനവും ഉൽപാദനവും ഉപയോഗവും ഇല്ലാതാക്കാനുള്ള കൂട്ടായ ശ്രമങ്ങൾക്ക് ‘ഓപ്പറേഷൻ തൂഫാൻ’ പ്രത്യേക പതിപ്പ് ഒരു മുതൽക്കൂട്ടാകട്ടെയെന്നതാണ് ജനശബ്ദം ന്യൂസിന്റെ ലക്ഷ്യം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!