വായനയ്ക്കായുള്ള അനന്ത സാധ്യതകളും സൗകാര്യങ്ങളുമുള്ള വർത്തമാനകാലം സ്വപ്‌നം കണ്ട വ്യക്തിയായിരുന്നു പി എൻ പണിക്കർ. അദ്ദേഹത്തിന്റെ ചരമ ദിനമാണ് വായന ദിനമായി ആചരിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ അനുസ്മരിക്കുക എന്നാൽ വായന ശീലമാക്കുക എന്നത് തന്നെയാണ്.
” വായിച്ചാൽ വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാൽ വിളയും, വായിച്ചില്ലെങ്കിൽ വളയും” എന്നു കുഞ്ഞുണ്ണി മാഷ് ഉപയോഗിച്ച വാക്കുകളാണ് ഈ ദിനത്തിൽ നൽകാനുള്ള മനോഹര വാക്യം. വായിച്ചു വളർന്നു വിളവെടുക്കേണ്ട തലമുറയാണ് നമ്മുക്കിന്നാവിശ്യം. കാലഘട്ടങ്ങളിലായി നമ്മുടെ തലമുറകൾ വായന സംസ്‍കാരം നില നിർത്തുന്നവരാണ്. അത് കൊണ്ട് തന്നെയാണ് ദൃശ്യ മാധ്യമങ്ങൾക്കു വലിയ സ്വാധീനം ഉണ്ടായിട്ടു പോലും അച്ചടി മാധ്യമ വരിക്കാരിൽ ഇപ്പോഴും വർദ്ധനവ് കാണിക്കുന്നത്.
ഗ്രമാന്തരങ്ങളിൽ അക്ഷരവെളിച്ചം പകരാൻ കഠിനമായി പ്രയത്നിച്ച പി.എൻ. പണിക്കർ എന്ന മഹാനു
മുന്നിൽ പ്രണാമം അർപ്പിക്കുന്നു. “വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക … അക്ഷരങ്ങളെ പൂജിക്കുക പുസ്തകങ്ങളെ സ്നേഹിക്കുക ” ഈ വരികൾ ഓർമപ്പെടുത്തി കൊണ്ട് ഏവർക്കും വായനാദിനാശംസകൾ

