Trending

‘വളഞ്ഞിട്ട് ആക്രമിച്ചാൽ അവജ്ഞയോടെ തള്ളിക്കളയും’: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങൾക്കും വിവാദങ്ങൾക്കുമെതിരെ ശക്തമായ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ രംഗത്ത്. വിമർശനങ്ങളെയും ക്രിയാത്മക നിർദ്ദേശങ്ങളെയും സർക്കാർ എപ്പോഴും സ്വാഗതം ചെയ്യുന്നുണ്ടെന്നും എന്നാൽ നിക്ഷിപ്ത താത്പര്യങ്ങളോടെ സർക്കാരിനെ കളങ്കപ്പെടുത്താൻ ശ്രമിക്കുന്നവരെ അർഹമായ അവജ്ഞയോടെ തള്ളിക്കളയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അധികാരത്തിൽ വന്ന് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ചില മാധ്യമങ്ങളുടെ സഹായത്തോടെ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ചില കോണുകളിൽ നിന്ന് ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സമൂഹമാധ്യമങ്ങളിൽ നിന്ന് മാധ്യമവാർത്തകൾ സർക്കാർ ഇടപെട്ട് നീക്കം ചെയ്യിപ്പിച്ചു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മെറ്റ തന്നെ ഔദ്യോഗികമായി വ്യക്തമാക്കിയതോടെ വ്യാജപ്രചാരകരുടെ മുഖംമൂടി അഴിഞ്ഞുവീണതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സമരങ്ങൾ നടത്തുന്നവരാരും സർക്കാരിന്റെ ശത്രുക്കളല്ലെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ തുറന്ന മനസ്സോടെ കേട്ട് പരിഹരിക്കാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!