കുന്ദമംഗലം: കുന്ദമംഗലം മഹല്ല് മുസ് ലിം ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലത്ത് നബിദിന ഘോഷയാത്ര നടത്തി. ആനപ്പാറ, കുന്ദമംഗലം മദ്റസ വിദ്യാർത്ഥികളും രക്ഷിതാക്കളും, മഹല്ല് നിവാസികളും ദഫ്, സകൗട്ട് സംഘങ്ങളും ഘോഷയാത്രയിൽ അണിനിരന്നു. പാത്താടി മഖാം സിയാറത്തോടെയാണ് ജാഥ ആരംഭിച്ചത്. ജാഥയെ വിവിധ ഭാഗങ്ങളിൽമധുരം നൽകിയും മറ്റും വിവിധ മതസ്‌ഥർ ഉൾപ്പെടെ സ്വീകരിച്ചു. മഹല്ല് സെക്രട്ടറി സയ്യിദ് അബ്ദുല്ല കോയ സഖാഫി , മഹല്ല് ഇമാം അബ്ദുന്നൂർ സഖാഫി, സൈനുദ്ധീൻ നിസാമി, കെ. ഉമ്മർ ഹാജി , അഷ്‌റഫ് സഖാഫി മഞ്ചേരി, നാസർ ബാവ, അഷ്‌റഫ് സഖാഫി ഓമശേരി
ടി വി ഹമീദ്, ഇ ഇമ്പിച്ചഹമ്മദ് ഹാജി, പി അബ്‌ദുറസാഖ് , എം പി റസാഖ്, എം കെ റഫീഖ്, കെ ജബ്ബാർ, എം കെ മുനീർ, കെ അബ്ദുലത്തീഫ്, എൻ യൂസ്ഫ് നേതൃത്വം നൽകി.
കുന്ദമംഗലത്ത് നബിദിന ഘോഷയാത്ര

