നബിദിനാശംസകൾ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. “മനുഷ്യസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും മഹത്തായ സന്ദേശമാണ് മുഹമ്മദ് നബി ലോകത്തിന് പകർന്നുനൽകിയത്. വിദ്വേഷവും അസഹിഷ്ണുതയും വർധിക്കുന്ന കാലത്ത് ഈ വിശ്വമാനവിക സന്ദേശത്തിന് ഏറെ പ്രസക്തിയുണ്ട്.
നബിദിനാചരണങ്ങൾ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം കൂടുതൽ ജനങ്ങളിലെത്തിക്കാൻ സഹായകമാകട്ടെ. ഏവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ” -പിണറായി വിജയന് ഫേസ്ബുക്കില്‍ കുറിച്ചു.

