Trending

കുന്ദമംഗലം പ്രസ്സ് ക്ലബിന് ഓണസമ്മാനമായി ടിവി നൽകി എം എ റസാഖ് എംഎൽഎ

കുന്ദമംഗലം: കുന്ദമംഗലം പ്രസ്സ് ക്ലബിന് ഓണസമ്മാനമായി ടി.വി സമ്മാനിച്ച് എം എ. റസാഖ് എംഎൽഎ. പ്രസ്സ് ക്ലബിന്റെ ഓണാഘോഷം ഉദ്ഘാടനം ചെയ്ത എംഎൽഎയാണ് ടി വി പ്രസ്സ് ക്ലബിന് കൈമാറിയത്.

സമൂഹത്തിന്റെ വിവിധ മേഖലകളിലെ വിശേഷങ്ങളും ജനങ്ങളുടെ പ്രശ്നങ്ങളും അധികൃതരുടെ ശ്രദ്ധയിൽ എത്തിക്കുന്നതിൽ മാധ്യമപ്രവർത്തകരുടെ പങ്ക് ഏറെ പ്രധാനപ്പെട്ടതാണെന്ന് എം.എൽ.എ പറഞ്ഞു. പ്രാദേശിക മാധ്യമപ്രവർത്തകർ നാടിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനൊപ്പം ജനകീയ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിലും നിർണായകമായ ഇടപെടലുകളാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസ് ക്ലബ് പ്രസിഡന്റ് എ. ഹരിദാസൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബഷീർ പുതുക്കുടി സ്വാഗതം പറഞ്ഞു. ട്രഷറർ മുഹമ്മദ് ഷാജി, വൈസ് പ്രസിഡന്റ് സർവ്വദമനൻ കുന്ദമംഗലം, കെ.എം.എ. റഹ്മാൻ, രവീന്ദ്രൻ കുന്ദമംഗലം, ലാൽ കുന്ദമംഗലം, ഹബീബ് കാരന്തൂർ, നാസർ കാരന്തൂർ, മുഹമ്മദ് പടാളിയിൽ, അൻഫാസ് കാരന്തൂർ, സുജിത്ത് കളരിക്കണ്ടി, പി. ഫൈസൽ എന്നിവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!