Kerala kerala

മകളുടെ മുന്നില്‍ ലൈംഗിക വൈകൃതം കാണിച്ചെന്ന പരാതി പൊലീസ് അവഗണിച്ചെന്ന് യുവതി

കൊല്ലത്ത് കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് അവഗണിച്ചെന്ന് യുവതിയുടെ ആരോപണം. മകളുടെ മുന്നില്‍ ഭര്‍ത്താവ് ലൈംഗിക വൈകൃതം കാണിച്ചെന്ന പരാതി പൊലീസ് അവഗണിച്ചെന്നാണ് യുവതിയുടെ ആക്ഷേപം. പ്രതിയായ ഭര്‍ത്താവിനെതിരെ പോക്സോ കേസ് ചുമത്തണം എന്നാണ് ആവശ്യം. മുഖ്യമന്ത്രിക്ക് കുടുംബം പരാതി നല്‍കും.

നാല് വയസുകാരി മകളുടെ മുന്നില്‍ വെച്ച് ലൈംഗിക വൈകൃതങ്ങള്‍ കാട്ടുകയും അത് ചിത്രീകരിക്കുകയും ചെയ്തുവെന്നതാണ് ഗുരുതരമായ ആരോപണം. ഡിജിപിക്കും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. കൊല്ലം കമ്മിഷണര്‍ അവധി ആയതിനാലാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

സംഭവത്തില്‍ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. BNS 77, 118(1), 115(2), ഐടി ആക്ട് എന്നിവ ചുമത്തിയാണ് കേസ്. പ്രതി ഭാര്യയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയത് 2022 മുതല്‍ ഉള്ള കാലയളവിലാണ്. അശ്ലീല ദൃശ്യങ്ങള്‍ ഈ വര്‍ഷം വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തു. നാട്ടിലെത്തിയ ശേഷം പരാതിക്കാരിയെ ഭര്‍ത്താവ് മര്‍ദിച്ചത് കുട്ടിക്ക് മുന്നില്‍ ലൈംഗിക വൈകൃതം നടത്തിയത് ചോദ്യം ചെയ്തതിനാണ്. ഒളിവിലുള്ള പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!