Trending

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി; കെ സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാർ; അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കി

ന്യൂ ഡൽഹി: ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. സ്മൃതി ഇറാനിയാണ് ദേശീയ ജനറല്‍ സെക്രട്ടറി. ബി എല്‍ സന്തോഷ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും. സംഘടനാ ചുമതയിലേക്ക് തിരിച്ചെത്തുന്ന പീയുഷ്‍ ഗോയലാണ് ദേശീയ ട്രഷറര്‍.

കേരളത്തില്‍ നിന്നുള്ള കെ സുരേന്ദ്രന്‍ ദേശീയ സെക്രട്ടറിയാകും. അനില്‍ ആന്റണി ദേശീയ സെക്രട്ടറിയായി തുടരുമ്പോള്‍, ദേശീയ ഉപാധ്യക്ഷ സ്ഥാനത്തുനിന്ന് എ പി അബ്ദുള്ളക്കുട്ടിയെ മാറ്റിയിട്ടുണ്ട്. ഹേമന്ത് ജോഷിയാണ് യുവമോർച്ച അധ്യക്ഷൻ.

ബിജെപി സാമൂഹിക മാധ്യമ കൺവീനർ അമിത് മാളവ്യയെ മാറ്റി ദീപക് മസ്കെയെ പുതിയ കൺവീനർ ആക്കി. മാധ്യമ വിഭാഗം നേതൃസ്ഥാനത്ത് അനിൽ ബലൂനി തുടരും. പ്രദീപ് ഭണ്ഡാരിയാണ് സഹ കൺവീനർ. ആം ആദ്മി പാർട്ടി വിട്ട സന്ദീപ് പഥകും ദേശീയ സെക്രട്ടറി പട്ടികയിലുണ്ട്. 

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!