കുന്ദമംഗലം: മുറിയനാൽ യൂനിറ്റ് കോൺഗ്രസ് കമ്മറ്റി സ്വാതന്ത്ര്യ ദിനo ആഘോഷിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം ദേശീയ പതാക ഉയർത്തി. കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സിക്രട്ടറി സുബ്രഹ്മണ്യൻ കോണിക്കൽ അധ്യക്ഷത വഹിച്ചു. മുറിയനാൽ യൂനിറ്റ് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ബാബു കൊടമ്പാട്ടിൽ സ്വാഗതവും എ.പി.അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ സീന അശോകൻ, കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം. ബാബുമോൻ, ഫാത്തിമ്മ ജസ്‌ലിൻ, എ.പി. ഗോപാലൻ, എ. റിനേഷ് ബാൽ,മോഹൻദാസ് പുതിയേടത്ത്, ജോഫി.ടി.എഫ്, കഞ്ഞാമു പടനിലംഎന്നിവർ ആശംസകളർപ്പിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷം.

