കൊച്ചി: എറണാകുളം സ്വദേശിയായ യുവാവിനെ കപ്പലിൽ നിന്ന് കാണാതായെന്ന് പരാതി. ഞാറയ്ക്കൽ സ്വദേശിയായ ഷിന്റോൺ ബെന്നിയെയാണ് ബുധനാഴ്ച മുതൽ കാണാതായത്. MOL മാരിടൈം ഷിപ്പിങ് കമ്പനിയിലെ ഡെക്ക് ഓഫീസർ ട്രെയിനി ആയിരുന്നു ഷിൻ്റോൺ. സൗത്ത് ആഫ്രിക്കയില്‍ നിന്ന് സിംഗപൂരിലേക്ക് പോയ കപ്പലില്‍ നിന്നാണ് യുവാവിനെ കാണാതായത്.
ബുധനാഴ്ച രാത്രി 8.15ഓടെ ഷിന്റോണ്‍ സഹോദരനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ശേഷം ഇന്നലെയാണ് ഷിന്റോണിനെ കാണാനില്ലെന്ന് കമ്പനിയില്‍ നിന്നും വിവരം ലഭിച്ചത്. ടാര്‍ കാരിയര്‍ ഷിപ്പിലായിരുന്നു ഷിന്റോണിന്റെ ജോലി. ഷിന്റോണിനെ കണ്ടെത്താനായി സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടല്‍ ബന്ധുക്കള്‍ പ്രതീക്ഷിക്കുന്നുണ്ട്.

