Kerala kerala

അഭിമന്യു വധക്കേസ്: കുറ്റം ചെയ്തിട്ടില്ലെന്ന് പ്രതികള്‍

കൊച്ചി: കൊച്ചി മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യു വധക്കേസിലെ പ്രതികള്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി. വിചാരണ നടപടികളുടെ ഭാഗമായി കോടതി പ്രതികള്‍ക്ക് കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. എന്നാല്‍, വിചാരണയ്ക്കിടെ തങ്ങള്‍ കുറ്റം ചെയ്തിട്ടില്ലെന്ന് പ്രതികള്‍ കോടതിയെ അറിയിച്ചു.

പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരായില്ലെങ്കില്‍ കടുത്ത നടപടി കൈക്കൊള്ളുമെന്ന് കോടതി അറിയിച്ചിരുന്നു. കോടതിക്ക് പുറത്ത് മാധ്യമ പ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നുണ്ട് എന്ന വിചിത്രമായ കാരണം പറഞ്ഞാണ് പ്രതികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുമ്പ് ഹാജരാകാതിരുന്നത്. മാധ്യമങ്ങള്‍ ക്യാമറ വെച്ചിരിക്കുന്നതിന്റെ ഫോട്ടോയും പ്രതിഭാഗം കോടതിയില്‍ തെളിവായി ഹാജരാക്കിയിരുന്നു. എട്ടു വര്‍ഷത്തിനിടെ ഒരുതവണ മാത്രമാണ് പ്രതികള്‍ കോടതിയില്‍ എത്തിയിരുന്നത്.

2018 ജൂലൈ രണ്ടിനാണ് എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ എറണാകുളം മഹാരാജാസ് ക്യാമ്പസില്‍ കുത്തിക്കൊലപ്പെടുത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!