കണ്ണൂരിൽ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞ് വീണ് മരിച്ചു. ചൊക്ലി പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയാണ് മരിച്ചത്. സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ട്രാൻസ്ഫർ ഓർഡർ വന്നതിനു പിന്നാലെയാണ് സംഭവം. സ്ഥലമാറ്റത്തിൽ മനോവിഷമം ഉണ്ടായിരുന്നുവെന്ന് സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. കോഴിക്കോട് ഓർക്കാട്ടേരി സ്വദേശിയാണ്
സ്ഥലം മാറ്റിയതിലെ മനോവിഷമം: കണ്ണൂരിൽ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞു വീണ് മരിച്ചു

