ഇടുക്കി: പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയ സംഭവം വിവാദത്തില്‍. പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളില്‍ തമിഴ്നാട് സംഘമാണ് ഡ്രോണ്‍ പറത്തിയത്. മുല്ലപ്പെരിയാര്‍ കനാലിന്റേയും വനമേഖലയുടെയും ദൃശ്യം പകര്‍ത്തുകയും ഇത് പെരിയകുളം എംഎല്‍എ യുടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ വനം വകുപ്പിന്റെയോ പൊലീസിന്റെയോ അനുമതി വാങ്ങാതെയാണ് പകര്‍ത്തിയത്. മുല്ലപ്പെരിയാര്‍ ഷട്ടര്‍ തുറന്ന ദിവസമാണ് ഉപയോഗിച്ചത്.
പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലും മുല്ലപ്പെരിയാര്‍ കനാലിന്റേയും വനമേഖലയുടെയും ദൃശ്യം പകര്‍ത്തി; അനുമതിയില്ലാതെ ഡ്രോണ്‍ പറത്തി തമിഴ്നാട് സംഘം

