കൊച്ചി: മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതാകുന്നത് ആദ്യമായല്ലെന്നും മുൻ സർക്കാരിന്റെ കാലത്തും ഇത്തരത്തിൽ ആളുകളെ കാണാതായിട്ടുണ്ടെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പ്രതികരിച്ചു.
മുതലപ്പൊഴി, വിഴിഞ്ഞം, നീണ്ടകര മേഖലകളിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം കൃത്യമായി ഏകോപിപ്പിക്കുന്നില്ലെന്ന പ്രതിപക്ഷത്തിന്റെയും കുടുംബങ്ങളുടെയും വിമർശനങ്ങളോട് വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് കനത്ത രീതിയിലാണ് തെരച്ചിൽ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ സർക്കാരുകൾ നടത്താത്ത തരത്തിലുള്ള തിരച്ചിലാണ് ഇപ്പോൾ നടക്കുന്നത് എന്നും മുഖ്യമന്ത്രി കൊച്ചിയിൽ പറഞ്ഞു.

