Trending

വി ഡി സതീശനെതിരെ അപകീർത്തികരമായ പരാമർശം; സോഷ്യൽ മീഡിയ അക്കൗണ്ടിനെതിരെ പൊലീസ് നടപടി

കോഴിക്കോട്: മുഖ്യമന്ത്രി വി ഡി സതീശനെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ ആള്‍ക്കെതിരെ കേസെടുത്ത് കോഴിക്കോട് സൈബര്‍ പൊലീസ്. ബേപ്പൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജീവന്‍ കെ നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. നിതിന്‍ കക്കാടത്ത് എന്ന ഐഡിയില്‍ ആണ് അപകീര്‍ത്തി പരാമര്‍ശം നടത്തിയത്. കമന്റ് ബോക്‌സിലാണ് പരാമര്‍ശം നടത്തിയത്.

പവര്‍ക്കട്ടിന്റെ പേരില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ച പിഡിപി പ്രവര്‍ത്തകന്റെ ഫോണ്‍ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആലപ്പുഴയിലെ പിഡിപി പ്രവര്‍ത്തകന്‍ അഹമ്മദ് കബീറിന്റെ ഫോണ്‍ ആണ് ആലപ്പുഴ സൗത്ത് പൊലീസ് പിടിച്ചെടുത്തത്. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പരാതിയിലായിരുന്നു നടപടി.

പൊലീസിന്റെ നടപടി വിവാദമായതോടെ ഫോണ്‍ തിരികെ നല്‍കിയെങ്കിലും വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡിവൈഎസ്പിക്ക് പരിശോധിക്കണം എന്ന് പറഞ്ഞാണ് വീണ്ടും കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്തിട്ടില്ലെന്നും പവര്‍ക്കട്ടിനെ തുടര്‍ന്ന് മക്കള്‍ ഉറങ്ങാതെ കരഞ്ഞതോടെ പിതാവ് എന്ന നിലയിലാണ് വീഡിയോ ചെയ്തതെന്നും ഇതിന് പിന്നാലെ അഹമ്മദ് കബീര്‍ പറഞ്ഞിരുന്നു.

‘പൂക്കിയെന്ന് മാത്രമെ പറഞ്ഞിട്ടുള്ളൂ. മുഖ്യമന്ത്രിയെയാണ് പൂക്കിയെന്ന് പറയുകയെന്ന് എനിക്ക് അറിവില്ല. ന്യൂജെന്‍ പ്രയോഗം ആണ് അത്. അത്രയേ പ്രയോഗിച്ചുള്ളൂ. എന്റെ വികാരവും അതാണ്. രാത്രി 2.30ന് കറന്റ് പോയതോടെ മക്കള്‍ വരെ എണീറ്റ് കരയുകയായിരുന്നു. നാളെ അവര്‍ക്ക് സ്‌കൂളില്‍ പോകേണ്ടതല്ലേ. രാത്രി ഉറങ്ങാതിരുന്നാല്‍ എങ്ങനാ. പിതാവ് എന്ന നിലയില്‍ എന്റെ ഫേസ്ബുക്കില്‍ പ്രതികരിച്ചുവെന്നേയുള്ളൂ. മുഖ്യമന്ത്രിയെ വ്യക്തിഹത്യചെയ്യുന്ന ഒന്നും തന്നെ ചെയ്തിട്ടില്ല’, എന്നായിരുന്നു അഹമ്മദ് കബീറിന്റെ പ്രതികരണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!