Kerala kerala

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നാഥനില്ലാത്ത അവസ്ഥ; വിമര്‍ശിച്ച് ദേശാഭിമാനി മുഖപ്രസംഗം

മഴ കനക്കുമ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും അലേര്‍ട്ടുകള്‍ നല്‍കുന്നതിലും സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് സിപിഐഎം മുഖപത്രമായ ദേശാഭിമാനിയില്‍ വിമര്‍ശനം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നാഥനില്ലാത്ത അവസ്ഥയാണെന്നാണ് വിമര്‍ശനം. വ്യാപക മഴക്കെടുതിയുണ്ടായ ദിവസം മുഖ്യമന്ത്രി വിവിധ ജില്ലകളില്‍ തന്റെ സ്വകാര്യ പരിപാടികളില്‍ പങ്കെടുക്കുകയായിരുന്നു എന്നാണ് മുഖപ്രസംഗത്തിലെ വിമര്‍ശനം.

മുഖ്യമന്ത്രി മലപ്പുറത്തെ വിരുന്ന് സല്‍ക്കാരത്തിലും ക്ഷേത്രദര്‍ശനത്തിലുമൊക്കെയായി തിരക്കിലായത് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ ഇടതുപ്രൊഫൈലുകള്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് തുടര്‍ച്ചയായാണ് ദേശാഭിമാനിയിലും വിമര്‍ശനം വന്നിരിക്കുന്നത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ യാത്ര ചെയ്തെന്ന വിമര്‍ശനവും ശക്തമാണ്. മഴക്കെടുതികളേയും മറ്റും നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് സൂചിപ്പിച്ചുകൊണ്ടും മുന്‍ സര്‍ക്കാരുമായി താരതമ്യം ചെയ്തുകൊണ്ടുമാണ് വിമര്‍ശനങ്ങള്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!