കൊല്ലം കടവൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി സുഹൃത്തുക്കള്‍. പാല്‍ക്കുളങ്ങര സ്വദേശി രാജു (39) ആണ് കൊല്ലപ്പെട്ടത്. മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കം ആണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.
തൃക്കടവൂര്‍ മഹാദേവ ക്ഷേത്രത്തിലെ ശിവരാജു എന്ന ആനയുടെ മൂന്നാം പാപ്പാനാണ് കൊല്ലപ്പെട്ട രാജു. അതേസമയം കൊലപാതകത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഹേഷിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ കേസില്‍ രണ്ടാം പ്രതിയാണ്. ശ്യാംകുമാര്‍ ആണ് കേസില്‍ ഒന്നാം പ്രതി. ഇയാള്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

