കൊച്ചി: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍ രംഗത്ത്. ടൊവിനോ തോമസ്, നസ്ലെന്‍, ചന്തു സലിംകുമാര്‍ എന്നിവരാണ് രംഗത്ത് വന്നിരിക്കുന്നത്. പിഎസ്സി റാങ്ക് ലിസ്റ്റില്‍ നിയമനം ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികളുടെ സമര വീഡിയോയാണ് ടൊവിനോ തോമസ് പങ്കുവെച്ചിരിക്കുന്നത്.
സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തുന്നവര്‍ക്കാണ് പിന്തുണ പ്രഖ്യാപിച്ച് താരങ്ങള്‍ എത്തിയിരിക്കുന്നത്. ദേശീയ തലത്തിലെ പ്രശ്നങ്ങളില്‍ മാത്രം ശബ്ദമുയര്‍ത്തിയാല്‍ പോരെന്ന് നടന്‍ ചന്തു സലിംകുമാറും സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. സ്വന്തം നാട്ടിലെ ഉദ്യോഗാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങളെ അവഗണിക്കരുതെന്നും ചന്തു പറഞ്ഞു. ടൊവിനോ തോമസ് പങ്കുവെച്ച വിഡിയോ തന്നെയാണ് നസ്ലെനും പങ്കുവെച്ചിരിക്കുന്നത്.
ഡല്‍ഹി സമരത്തിന് പിന്നാലെയാണ് പിഎസ്സി സമരത്തിനും താര പിന്തുണ ഏറുന്നത്.

