Trending

‘ഒരിക്കലും ഉണരാതിരിക്കുന്നതിനേക്കാൾ ഒടുവിൽ ഉണരുന്നതാണ് നല്ലത്’; കോൺഗ്രസിനെ പരിഹസിച്ച് എം സ്വരാജ്

കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി മഹത്തായ സമരത്തിന്റെ വിജയമാണെന്നും സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള ജനവികാരമാണ് ഇതിലൂടെ പ്രകടമായതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. സർക്കാരിൻ്റെ മനോഭാവത്തിനെതിരായ ജനവികാരം. തുടക്കത്തിൽ സമരത്തോട് അറച്ചുനിന്നവർക്കും ഒടുവിൽ ഒടുവിൽ സമരത്തെ പിന്തുണയ്‌ക്കേണ്ടി വന്നുവെന്നും സ്വരാജ് പറഞ്ഞു.

ഒരിക്കലും ഉണരാതിരിക്കുന്നതിനേക്കാൾ ഒടുവിൽ ഉണരുന്നത് നല്ലതാണെന്നും അത് അവർക്കൊരു പാഠമാകട്ടെയെന്നും പറഞ്ഞു.

സമരത്തിൽ യാതൊരു അവകാശവാദങ്ങൾക്കുമില്ലെങ്കിലും, തുടക്കം മുതൽ അടിയുറച്ചുനിന്ന് പോരാടിയതും മർദ്ദനം ഏറ്റുവാങ്ങിയതും ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളാണെന്ന് ജനങ്ങൾക്ക് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കേണ്ടതിന്റെ ആവശ്യകതയും ഒത്തൊരുമയുടെ വലിയ പാഠവുമാണ് ഈ സമരം നൽകുന്നതെന്നും സ്വരാജ് ചൂണ്ടിക്കാണിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!